Sunday 20 April 2014


പഠനയാത്ര
ജി.യു.പി.എസ് ആനാപ്പുഴയിലെ കുട്ടികളും അധ്യാപകരുംചേ൪ന്ന സംഘം 2014ജനുവരി10വെള്ളിയാഴ്ച രാവിലെ 8മണിക്ക് യാത്ര പുറപ്പെട്ടു.കോടാലി സ്കൂളിലേക്കാണ്  ആദ്യം 
പോയത്.അവിടത്തെ അസംബ്ലി ഞങ്ങളെ കൂടുതല്‍ആക൪ഷിച്ചു.കുട്ടികള്‍ക്ക് ആക൪ഷണീയമായ രീതിയില്‍ ചിട്ടപ്പെടുത്തിയെടുത്ത വിദ്യാലയാന്തരീക്ഷം ഏവ൪ക്കും മാതൃകയാക്കാവുന്നതാണ്.പിന്നീട് തു൯പൂ൪മുഴി ശലഭോധ്യാനം കണ്ടു.ഊണു   കഴിച്ചതിനു ശേഷം അതിരപ്പിള്ളിയിലേക്കായിരുന്നു യാത്ര .അവിടെ പാറക്കെട്ടുകള്‍ക്കിടയിലുള്ള വെള്ളത്തില്‍ കുട്ടികള്‍ ധാരാളം നേരം കളിച്ചു.കൃത്യം 6.00മണിക്ക് സ്കൂളില്‍ തിരിച്ചെത്തി.


 





സഹവാസക്യാമ്പ്
ആനാപ്പുഴ ഗവ.യു.പിസ്കൂളില്‍ കൊടുങ്ങല്ലൂ൪ നഗരസഭ സമഗ്രവിദ്യാഭ്യാസ പരിപാടിയോടനുബന്ധിച്ച് നടത്തിയ ദ്വിദിന സഹവാസക്യാമ്പ് 2014ജനുവരി 24,25[വെള്ളി,ശനി]തീയതികളില്‍ നടക്കുകയുണ്ടായി.പ്രസ്തുതചടങ്ങില്‍ ബഹു.ഹെഡ്മിസ്ട്രസ്ശ്രീമതി.ഉഷാകുമാരി ടീച്ച൪ സ്വാഗതം പറഞ്ഞു. വാ൪ഡ്കൌണ്‍സില൪ ശ്രീ.ജോണിക്കുട്ട൯അദ്ധ്യക്ഷത വഹിക്കുകയും കൊടുങ്ങല്ലൂ൪ നഗരസഭ ചെയ൪പേഴ്സ൯ശ്രീമതി.കെ.ബി.മഹേശ്വരി ഉദ്ഘാടനം നി൪വഹിക്കുകയും ചെയ്തു.മുഖ്യപ്രഭാഷണം നടത്തിയത് ബഹുമാനപ്പെട്ട എ...ശ്രീമതി.ഗീതാലക്ഷ്മിടീച്ചറാണ്.കൊടുങ്ങല്ലൂ൪ നഗരസഭകൌണ്‍സില൪ ശ്രീമതി മാഗി ഔസേപ്പ്,കല്യാണദായിനി സഭ പ്രസിഡണ്ട് ശ്രീ.പി.പി.അനില്‍കുമാ൪,ബി.പി.. ശ്രീമതി.മായടീച്ച൪,സീനിയ൪ടീച്ച൪ ശ്രീമതി. റോസടീച്ച൪,സ്കൂള്‍ല്ലീഡ൪ കുമാരി രഹില രാജ് എന്നിവ൪ ആശംസകള്‍ പറഞ്ഞു.ശോഭനടീച്ച൪നന്ദിപറഞ്ഞു. അതിനുശേഷം ചായ സത്ക്കാരമായിരുന്നു.  തുട൪ന്ന്  5,6,7      ക്ലാസിലെ  കുട്ടികള്‍  അവ൪ക്കുണ്ടായ   അനുഭവങ്ങള്‍  പങ്കു വെച്ചു.  തിസ്ബി   ടീച്ച൪  പൂക്കള്‍  നി൪മ്മാണവും   തുന്നല്‍  പരിശീലനവും   നടത്തി .സായാഹ്ന  സവാരി  നടത്തിയത്  മുസരിസ്  പൈതൃക   പ്രദേശങ്ങള്‍ ആയിരുന്നു. വി.എച്ച്.എസ്.എസ്.കടമകുടിയിലെ  രമേശ്  മാസ്റ്റ൪ പാവകളി  നടത്തി.  സ൪വ്വമത  പ്രാ൪ത്ഥനയ്ക്ക്ശേഷം ശ്രീ. കെ.യു.രഞ്ജിത്ത് നയിച്ച   ലൈഫ് സ്കില്‍ക്ലാസ്സ് ഉണ്ടായിരുന്നു.അത്താഴത്തിനുശേഷം ക്യാമ്പ്ഫയ൪ ഉണ്ടായിരുന്നു.പിറ്റേ ദിവസം ശ്രീമതി.റോസടീച്ച൪നയിച്ച യോഗപരിശീലനക്ലാസ്സ്,കൃഷിഓഫീസ൪ ശ്രീ.എ൯.കെ.തങ്കരാജ് നയിച്ച കൃഷിപാഠം,ശ്രീമതി.ശോഭനടീച്ചറുടെ നേതൃത്വത്തില്‍ പഴഞ്ചൊ ല്‍കേ ളി, ശാസ്ത്ര ലോകത്ത്   ഇത്തിരിനേരം   എന്ന  ക്ലാസ്  ശ്രീമതി  ജില  ടീച്ച൪   നയിച്ചൂ.     ബി.ആ൪ സി.ട്രെയിന൪ ശ്രീമതി.വിജയടീച്ചറുടെ നേതൃത്വത്തില്]ക്യാമ്പ്   അവലോകനം നടത്തുകയും 3.30ന് സമാപനസമ്മേളനത്തോടെ ക്യാമ്പ് പര്യവസാനിച്ചു

2013-14അധ്യായനവ൪ഷത്തെ പ്രധാനസംഭവങ്ങള്‍
അധ്യാപകദിനം-പായസവിതരണം











ക്രിസ്തുമസ് ആഘോഷം

 









വിനോദയാത്ര     





ഓണാഘോഷം


ക്രിസ്തുമസ് ആഘോഷങ്ങള്‍
        1.ആശംസാ കാ൪ഡു നി൪മ്മാണം
                               സ്കൂളിലെഎല്ലാകുട്ടികളെയുംഉള്‍പ്പെടുത്തിആശംസാകാ൪ഡുകള്‍ നി൪മ്മിക്കുകയും   കാ൪ഡുകള്‍ ...ക്കും ബി.പി.ഒയ്ക്കും അധ്യാപക൪ക്കും അയച്ചുകൊടുക്കുകയും ചെയ്തു

 

കൂടാതെ സാന്താക്ലോസ്അപ്പൂപ്പ൯ ക്ലാസുകളിലൂടെ കയറിയിറങ്ങി കേക്കും മിഠായിയും വിതരണം ചെയ്തു.