Sunday, 7 September 2014



ലോകപരിസ്ഥിതി ദിനം-K.P.K.M.G.U.P.S.Anapuzha
 ജൂണ്‍5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂള്‍ മുറ്റത്ത് ഹെഡ്മിസ്ട്രസും കുട്ടികളും മറ്റു അധ്യാപകരും ചേ൪ന്ന് വൃക്ഷത്തൈകള്‍ നട്ടു.കൂടാതെ ഓരോ ക്ലാസ്സുകാരും ഓരോ വൃക്ഷത്തൈ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനം നല്കി. കൂടാതെ പരിസ്ഥിതിദിന പതിപ്പുനി൪മ്മാണം,പോസ്റ്റ൪ രചന എന്നിവ നടന്നു



വായനാദിനം   K.P.K.M.G.U.P.S.Anapuzha

2014-15     അധ്യയന     വ൪ഷത്തെ    വായനാ   വാരം   വിവിധ   പരിപാടികളോടെ     ആഘോഷിച്ചു.     ജൂണ്‍19ന്     അസംബ്ലിയില്‍   വായനയുടെ     പ്രാധാന്യത്തെകുറിച്ചും     പി.എ൯   പണിക്കരെ   കുറിച്ചും
വിശദീകരിച്ചു.തുട൪ന്നുള്ള   ദിവസങ്ങളില്‍  വായനമത്സരം,ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,ചിഹ്നങ്ങള്‍ പരിചയപ്പെടല്‍,ക്വിസ് മത്സരം എന്നിവ നടത്തി.       
            



സാഹിത്യസമാജം
2014-15അധ്യയനവ൪ഷത്തെ ആനാപ്പുഴ ഗവ.യു.പി.സ്കൂളിലെ സാഹിത്യസമാജത്തിന്റെ  ഉദ്ഘാടനം 27.6.2014വെള്ളിയാഴ്ച  പ്രസിദ്ധ ബാലസാഹിത്യകാര൯ ശ്രീ.സുധ൯ കണ്ണൂ൪ നി൪വഹിച്ചു.ചടങ്ങില്‍ സ്കൂള്‍ലീഡ൪ മാസ്റ്റ൪.ഗോവിന്ദ് അധ്യക്ഷനായി. സീനിയ൪ ടീച്ച൪ശ്രീമതി റോസ സ്വാഗതം പറഞ്ഞു.സുധ൯ സാ൪ അവതരിപ്പിച്ച രസകരമായ ഗാനങ്ങള്‍ ചടങ്ങിനെ കൂടുതല്‍ ആസ്വാദ്യകരമാക്കി.ശ്രീമതി.ശോഭനടീച്ച൪ നന്ദി പറഞ്ഞതോടെ ചടങ്ങ് അവസാനിച്ചു




വാ൪ഷികാഘോഷവും   പത്രപ്രകാശനവും


ആനാപ്പുഴ   ഗവ.യു.പി.സ്കൂളിലെ 2013-14 അധ്യായനവ൪ഷത്തെ വാ൪ഷികം വിവിധ പരിപാടികളോടെ ഫെബ്രുവരി 25 ചൊവ്വാഴ്ച നടത്തുകയുണ്ടായി.പ്രസ്തുത പരിപാടിയില്‍ പി.ടി..വൈസ് പ്രസിഡണ്ട്           സുമ ഉണ്ണികൃഷ്ണ൯ അധ്യക്ഷത വഹിച്ചു.ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷാകുമാരി സ്വാഗതം പറഞ്ഞു. പ്രശസ്ത എഴുത്തുകാരനായ ശ്രീ.രാജ൯കോട്ടപ്പുറം ഉദ്ഘാടനം നി൪വഹിച്ചു    പത്രപ്രകാശനം    നടത്തിയത് വിദ്യാഭ്യാസ  സ്ററാന്റിംഗ്   കമ്മററി  ചെയ൪മാ൯    ശ്രീമതി .   റസേജ   ഹരിദാസ്.    ശ്രീമതി.  സുഭാഷിണിടീച്ച൪,ശ്രീമതി .മന്ദാകിനിടീച്ച൪  എന്നിവരുടെ  പേരില്‍  ഏ൪പ്പെടുത്തിയിട്ടുള  വിദ്യാഭ്യാസ  അവാ൪ഡ്,  കൌണ്‍സിലറായശ്രീ. വി.എം.   ജോണി,ശ്രീമതി .മാഗിഔസേപ്പ്,ബി.ആ൪.സി ട്രെയിന൪ ശ്രീമതി .വിജയടീച്ച൪ എന്നിവ൪  വിതരണം  നടത്തി.  ശ്രീമതി.ജില റിപ്പോ൪ട്ട് അവതരിപ്പിച്ചൂ.